03 July Saturday

ദത്തെടുക്കൽ അനാഥരെ മാത്രമല്ലെന്ന് 
ബോംബെ 
ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Jul 3, 2021


നാഗ്പുർ
അനാഥരായതോ പ്രത്യേക പരിചരണം അര്‍ഹിക്കുന്നവരോ ആയ കുട്ടികള്‍ക്ക് മാത്രമായി ദത്തെടുക്കൽ നിയമം പരിമിതപ്പെടുത്താനാകില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്.

പ്രായപൂർത്തിയാകാത്ത അനന്തരവളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് മനീഷ് പിറ്റാലെ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. ബന്ധുക്കളുടെ കുട്ടികളെ ദത്തെടുക്കാൻ ജുവനൈൽ ജസ്റ്റിസ് ആക്ട്‌ അനുവദിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മാതൃസഹോദരനും ഭാര്യയും കുട്ടിയെ ദത്തെടുക്കാൻ സമര്‍പ്പിച്ച അപേക്ഷ നിയമവിരുദ്ധമാണെന്നു കാട്ടി യവത്മല്‍ ജില്ലാ കോടതി നേരത്തെ തള്ളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top