03 July Saturday
തിങ്കളാഴ്ച ഹാജരാകില്ല

കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്‌ ഗൂഢാലോചന: കുമ്മനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 3, 2021

ആലപ്പുഴ > കൊടകര കുഴൽപ്പണക്കേസിന്റെ ഗതി തിരിച്ചുവിടാൻ സിപിഐ എമ്മും കോൺഗ്രസും ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നത് ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

തിങ്കളാഴ്‌ച ബിജെപി നേതൃയോഗം കാസർകോട് ഉള്ളതിനാൽ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന്‌  ഹാജരാകില്ല. യോഗം ഉണ്ടെന്ന് അറിഞ്ഞാണ്​ കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചത്. ബിജെപിക്ക്‌ കേസുമായി ബന്ധമില്ല.  കവർച്ചക്കേസിനെ കുഴൽപ്പണക്കേസാക്കുകയാണ്‌. എന്നിട്ട് ബിജെപി നേതാക്കളെ അതിൽ ഉൾപ്പെടുത്തുകയും അപമാനിക്കുകയുമാണ്‌. ഇതിനെ  നേരിടും. സംസ്ഥാന സർക്കാരിന്റെ കോവിഡ്​ പ്രതിരോധം പാളിയെന്നും മരണനിരക്ക്  ശരിയല്ലെന്നും കുമ്മനം ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top