KeralaLatest NewsEntertainment

മഞ്ജുവാര്യരെ പോലെ മേക്കോവറുമായി ശാലു മേനോൻ: ഒത്തില്ലെന്ന് പ്രേക്ഷകർ

ഇത് കോപ്പിയടിച്ചതാണോ എന്നാണ് പലരുടെയും ചോദ്യം.

ചങ്ങനാശേരി: നടി ശാലു മേനോന്റെ പുതിയ മേക്കോവർ ചിത്രങ്ങളാണ് സൈബർ ലോകത്ത് ചർച്ച. കുറച്ചുനാൾ മുമ്പ് വൈറലായ മഞ്ജു വാര്യരുടെ ലുക്കിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് ശാലു മേനോനും എത്തുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഇത് കോപ്പിയടിച്ചതാണോ എന്നാണ് പലരുടെയും ചോദ്യം.

മഞ്ജു വാരിയരുടെ ഹെയര്‍ സ്‌റ്റൈലും കൂള്‍ ലുക്കിലുള്ള മിഡിയും ടോപ്പുമൊക്കെ അതുപോലെ തന്നെ കോപ്പിയടിച്ചെന്ന് പറയുന്നവരുമുണ്ട്. ഈ വേഷം നിങ്ങള്‍ക്ക് യോജിക്കുന്നില്ല സാരിയാണ് നല്ലത് എന്ന കമന്റുകൾക്ക് പുഞ്ചിരി ആണ് ശാലുവിന്റെ മറുപടി. ‘എന്റെ പുതിയ ലുക്ക്’ എന്ന അടിക്കുറിപ്പോടെ ശാലു മേനോൻ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button