കൊല്‍ക്കത്ത > പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ അടിക്കടിയുള്ള വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ച സിപിഐ എം-ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിചാര്‍ജ്്. നിരവധി പേര്‍ക്ക് പരിക്കുപറ്റി. നേതാക്കളുള്‍പ്പടെ നിരവധിപേരെ പൊലീസ് അറസറ്റ് ചെയ്തു.
ദക്ഷിണ കൊല്‍ക്കത്ത ഡക്കുറിയയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തിന് മുമ്പില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സുജന്‍ ചക്രവര്‍ത്തി ഉള്‍പ്പടെ പലരേയും അറസ്റ്റു ചെയ്തു. സമരം കേന്ദ്ര ഗവണ്മന്റിനെതിരായിട്ടാണങ്കിലും ഒരു പ്രതിഷേധവും അനുവദിക്കില്ലെന്ന നിലപാടാണ് മമത സര്‍ക്കാരിന്റേതെന്ന് സുജന്‍ പറഞ്ഞു. എത്ര അടിച്ചമര്‍ത്തിയാലും സമരം തുടരുമെന്നും സുജന്‍ അറിയിച്ചു. ഗരിയാഹട്ട്, ജാദവപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വന്‍ പ്രകടനമായിട്ടാണ് ആളുകള്‍ ഡക്കുറിയയില്‍ എത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..