02 July Friday

ബിജെപി കുഴൽപ്പണ കവർച്ച 
2 പ്രതികൾകൂടി അറസ്‌റ്റിൽ ; തെളിവ്‌ നശിപ്പിക്കാൻ ബിജെപി നേതാക്കൾ 
ഇടപെട്ടതായി ഇവർ 
മൊഴി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jul 2, 2021


തൃശൂർ
തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ബിജെപി എത്തിച്ച കുഴൽപ്പണം കവർച്ച ചെയ്‌ത കേസിൽ രണ്ടു പേർകൂടി അറസ്‌റ്റിൽ. കവർച്ചയിൽ നേരിട്ട്‌ പങ്കാളിയായ 15–-ാംപ്രതി കണ്ണൂർ മൊട്ടമ്മൽ ഷിൽന നിവാസിൽ ഷിഗിൽ (30), ഇയാളെ  ഒളിവിൽ താമസിക്കാൻ സഹായിച്ച  കണ്ണൂർ പുല്ലൂക്കര പട്ടരുപടിക്കൽ  റാഷിദ്‌ (26) എന്നിവരെയാണ്‌ പ്രത്യേക അന്വേഷകസംഘം തിരുപ്പതിയിൽ അറസ്റ്റ് ചെയ്തത്. ഇതോടെ  പിടിയിലായവർ 22 ആയി. 

തെളിവ്‌ നശിപ്പിക്കാൻ ബിജെപി നേതാക്കൾ ഇടപെട്ടതായി പിടിയിലായവർ മൊഴി നൽകി. ബംഗളൂരു, ഷിംല, ഡെൽഹി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി ഇവർ സമ്മതിച്ചു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ്‌ കോടതി പരിഗണിക്കാനിരിക്കെയാണ്‌ അറസ്റ്റ്‌. മോഷ്ടിച്ച പണത്തിന്റെ വലിയ പങ്ക് ഇവരുടെ പക്കലുണ്ടെന്നാണ്‌ സൂചന. നിലവിൽ 1.40  കോടി  രൂപ അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്‌. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിജെപി നേതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ്‌ അന്വേഷകസംഘം നൽകുന്ന സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top