വഞ്ചിയൂർ> ശ്രീകണ്ഠേശ്വരത്തെ ആർഎസ്എസ് നേതാക്കളും 20 പ്രവർത്തകരും സിപിഐ എമ്മിനായി പ്രവർത്തിക്കാൻ തീരുമാനിച്ചു. ആർ സുനിൽബാബു, എം ഗണേശൻ, എ എൽ വൈശാഖ്, എം രാജശേഖരൻ, ബി വിക്രമൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ആർഎസ്എസ് ‐ ബിജെപി പ്രവർത്തകരാണ് സിപിഐഎമ്മിനായി പ്രവർത്തിക്കാൻ തീരുമാനിച്ചത്.
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ചെങ്കൊടി നൽകി ഇവരെ സ്വീകരിച്ചു. മുഖ്യശിക്ഷക്, ബസ്തി കാര്യവാഹക്, മണ്ഡൽ ശാരീരിക് പ്രമുഖ്, മണ്ഡൽ കാര്യവാഹക്, ശ്രീകണേ്‌ഠശ്വരം ക്ഷേത്ര സംരക്ഷണ സമിതി മുൻ ശാഖാ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് ആർഎസ്‌എസ് വിട്ടത്.
യോഗത്തിൽ സിപിഐ എം വഞ്ചിയൂർ ഏരിയ കമ്മിറ്റിയംഗം ടി രവീന്ദ്രൻ നായർ അധ്യക്ഷനായി. വഞ്ചിയൂർ ഏരിയ സെക്രട്ടറി സി ലെനിൻ, എൻ ശിവകുമാർ, ബി എം ഹരിപ്രസാദ്, പി പ്രമോദ് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും നിരവധി ആർഎസ്എസ് ‐ ബിജെപി പ്രവർത്തകർ സിപിഐഎമ്മിനൊപ്പം ചേരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..