തിരുവനന്തപുരം
വ്യാജവാർത്തകളുമായി സിപിഐ എമ്മിനെ ആക്രമിക്കുന്ന മാധ്യമങ്ങൾക്ക് ഒരേതാളം. വാർത്തകളുടെ സ്വഭാവവും കൊണ്ടാടപ്പെടുന്ന ‘തെളിവു’കളും ഇതാണ് വ്യക്തമാക്കുന്നത്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പയറ്റി പരാജയപ്പെട്ട അതേ ‘തന്ത്രം’. ശരിയായ ‘ ക്രിമിനൽ ’ സ്വഭാവം പുറത്തുവന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും മുഖം രക്ഷിക്കലാണ് നുണവാർത്തകളുടെ ലക്ഷ്യം.
സ്വർണക്കടത്തെന്നല്ല, എന്ത് തെറ്റുചെയ്‌താലും സിപിഐ എം വച്ചുപൊറുപ്പിക്കില്ലെന്ന് അനുഭവങ്ങളിൽ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് നുണപ്രചാരണങ്ങളെ ചാരമാക്കി തെരഞ്ഞെടുപ്പുകളിൽ ജനം ഇടതുപക്ഷത്തിനൊപ്പം നിന്നത്. അതിലെ പകകൂടി ഇപ്പോൾ ചില മാധ്യമങ്ങൾ തീർക്കുകയാണ്. കൊടകര കുഴൽപ്പണ കേസും സി കെ ജാനുവിനും സുന്ദരയ്‌ക്കും കോഴ കൊടുത്തതിലും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വ്യക്തമായ പങ്കുണ്ടായിട്ടും അതിനെ ഗൗരവമായി എടുക്കാൻ പല മുഖ്യധാരാ മാധ്യമങ്ങളും തയ്യാറായില്ല. കെ സുധാകരന്റെ ക്രിമിനൽ പശ്ചാത്തലം ചൂണ്ടിക്കാണിക്കാത്ത മാധ്യമങ്ങൾ അദ്ദേഹം കെപിസിസി പ്രസിഡന്റായത് ആഘോഷമാക്കി. അതേസമയം, ആരാണെന്നുപോലും അറിയാത്ത ഒരാളുടെ ഫോൺ സംഭാഷണം തെളിവാണെന്ന മട്ടിൽ തെറ്റിദ്ധരിപ്പിച്ച് സിപിഐ എമ്മിനെതിരെ വാർത്ത കൊടുക്കുന്നു.
സോഷ്യൽമീഡിയയിലെ പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ചില പ്രതികളെ മാധ്യമങ്ങൾ സിപിഐ എമ്മുകാരാക്കുന്നത്. പാർടിയുടെ ഏതെങ്കിലും ഉത്തരവാദപ്പെട്ട പ്രവർത്തകനോ നേതാവോ ഇതിൽ ഇല്ല. ആരുടെയെങ്കിലും സംഭാഷണത്തിൽ ‘പാർടി ’ എന്നുകേട്ടൽ അത് സിപിഐ എമ്മാണെന്ന് സ്ഥാപിക്കുന്നു. രാമനാട്ടുകര അപകടത്തെതുടർന്ന് കേരള പൊലീസാണ് സ്വർണക്കടത്ത് കണ്ടെത്തിയതും കൂടുതൽ അന്വേഷണം നടത്തുന്നതുമെന്ന യാഥാർഥ്യം കാണുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..