KeralaNattuvarthaLatest NewsNews

ചോദ്യം ചെയ്യലിന് വിളിക്കും മുൻപേ ആര്യയും ഗ്രീഷ്മയും ജീവനൊടുക്കാന്‍ തീരുമാനിച്ചു, ‘അജ്ഞാത കാമുകന്‍’ ഉടൻ വലയി…

അനന്ദു എന്ന ഫേസ്ബുക്ക് ഐ ഡിയില്‍നിന്നാണ് അജ്ഞാത കാമുകന്‍ രേഷ്മയുമായി ചാറ്റുചെയ്തത്

കൊല്ലം : കല്ലുവാതുക്കല്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗതിയിൽ. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ചോദ്യം ചെയ്യലിന് വിളിക്കും മുൻപേ ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. പോലീസ് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ യുവതികളെ പിന്നീട് ഇത്തിക്കരയാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം, രേഷ്മയുടെ അജ്ഞാത കാമുകനെത്തേടിയുള്ള അന്വേഷണവും പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. അനന്ദു എന്ന ഫേസ്ബുക്ക് ഐ ഡിയില്‍നിന്നാണ് അജ്ഞാത കാമുകന്‍ രേഷ്മയുമായി ചാറ്റുചെയ്തതെന്നും ഈ ഐഡിയുമായി ബന്ധപ്പെട്ട് ചിലരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ‘അജ്ഞാത കാമുകന്‍’ ഉടൻ തന്നെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ രേഷ്മയും ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും നടത്തിയ ആശയവിനിമയങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യ ചെയ്ത ആര്യയുടെയും ഗ്രീഷ്മയുടെയും മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ പിന്തുണയോടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button