Latest NewsNewsIndia

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ററാക്ടീവ് വെർച്വൽ മ്യൂസിയം ഒരുക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ററാക്ടീവ് വെർച്വൽ മ്യൂസിയം ഒരുക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്‌ചേഴ്‌സുമായും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

Read Also : ഭാരത് നെറ്റ് : 19,041 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി 

ധീരതയ്ക്കുളള പുരസ്‌കാരങ്ങൾ നേടിയ സൈനികർക്കും വീരബലിദാനികളായവർക്കും വേണ്ടിയാണ് മ്യൂസിയം സജ്ജമാക്കുന്നത്. ധീരതാ പുരസ്‌കാരങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുളള www.gallantryawards.gov.in വെബ്‌സൈറ്റിലായിരിക്കും വെർച്വൽ മ്യൂസിയം ഒരുക്കുക.

സൈനികരുടെ ചിത്രങ്ങളിലൂടെയും പുരസ്‌കാരങ്ങളിലൂടെയും അവരുടെ ജീവിതത്തിലൂടെയുമുളള ത്രീ ഡി സഞ്ചാരം, ഇവരുടെ ധീരകഥ പറയുന്ന വാർ റൂം ഓഡിറ്റോറിയവും യുദ്ധസ്മാരകങ്ങളും, ധീരസൈനികരുടെ ജീവിതകഥ പറയുന്ന അനിമേഷൻ വീഡിയോകൾ തുടങ്ങിയവ വെർച്വൽ പ്ലാറ്റ്‌ഫോമിൽ ഒരുക്കും.

shortlink

Related Articles

Post Your Comments


Back to top button