
മാഞ്ചസ്റ്റർ: ജദോൺ സാഞ്ചോയുടെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നീണ്ട രണ്ടു വർഷത്തെ ശ്രമത്തിനു ശേഷമാണ് സാഞ്ചോയെ മാഞ്ചസ്റ്ററിൽ എത്തിക്കുന്നത്. യുണൈറ്റഡ് സാഞ്ചോയുമായും ബെറൂസിയ ഡോർട്മുണ്ടുമായും കരാറിൽ എത്തിയതായി ക്ലബ് അറിയിച്ചു. നേരത്തെ സാഞ്ചോ ക്ലബ് വിടുന്നതായി ഡോർട്മുണ്ടും ഔദ്യോഗികമായി അറിയിച്ചിരുന്നു.
85 മില്യൺ യൂറോക്കാണ് സാഞ്ചോയെ യുണൈറ്റഡിൽ എത്തിച്ചത്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിനോട് 120 മില്യൺ ഡോർട്മുണ്ട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ പലതവണകളായാകും യുണൈറ്റഡ് ഈ തുക ഡോർട്മുണ്ടിന് നൽകുക. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 2026 വരെയുള്ള കരാറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
Post Your Comments