01 July Thursday

കോവാക്സിൻ ‌ഇടപാടിൽ 
കുരുങ്ങി ബോൾസനാരോ ; ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Jul 1, 2021


ബ്രസീലിയ
കോവാക്സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസനാരോയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. കരാറിന്റെ മറവിൽ അഴിമതി നടന്നെന്നും ഇതിനു ബോല്‍സനാരോ കൂട്ടുനിന്നെന്നും ആരോപിച്ച് പ്രതിപക്ഷം പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ് ന‌ടപ‌ടി ആവശ്യപ്പെട്ടു. നാലുകോടി ഡോളറിന്റെ കരാറിൽ അഴിമതി ആരോപണം ഉയര്‍ന്നിട്ടും പിന്നിൽ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ല.

പ്രസിഡന്റിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന്‌ ആരോ​ഗ്യ വകുപ്പും ഫെഡറല്‍ പ്രോസിക്യൂഷനും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു.  ഫെബ്രുവരിയിലാണ് ഇന്ത്യയിൽനിന്ന് രണ്ടുകോടി ഡോസ് കോവാക്സിൻ ഇറക്കുമതി ചെയ്യാൻ ഭാരത് ബയോടെക്കും ബ്രസീൽ സര്‍ക്കാരും കരാറിൽ വാക്സിൻ ഇതുവരെ എത്തിയിട്ടില്ല. വാക്സിൻ ഇറക്കുമതിക്ക്‌ അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് ബ്രസീൽ നാഷണൽ ഹെൽത്ത് സര്‍വൈലൻസ് ഏജൻസി വ്യക്തമാക്കുന്നത്. സര്‍ക്കാരിനെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പ്രസിഡന്റിന്റെ ആരോപണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top