ഇടുക്കി> ഇടുക്കി പാമ്പാടുംപാറയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. നാല്‍പത്തിയഞ്ചുകാരനായ സന്തോഷാണ് ആത്മഹത്യ ചെയ്തത്. കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ ഗീത പറഞ്ഞു.
കൊവിഡ് ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു വായ്പ തിരിച്ചടവ് മുടങ്ങിയത്. കടക്കെണി മൂലമാണ് സന്തോഷിന്റെ ആത്മഹത്യയെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..