01 July Thursday

ഏജീസ്‌ ഓഫീസ്‌ ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 1, 2021

പിടിയിലായ രാകേഷും പ്രവീണും


തിരുവനന്തപുരം> തിരുവനന്തപുരത്ത് എജീസ് ഓഫിസിലെ ഉദ്യോഗസ്ഥരെയും കടുംബത്തേയും ആക്രമിച്ച കേസില്‍ നാലുപേർ അറസ്‌റ്റിൽ  . വഞ്ചിയൂര്‍ സ്വദേശി കൊച്ചുരാകേഷ് എന്ന രാകേഷ്, പേട്ട സ്വദേശി പ്രവീണ്‍, മെഡിക്കല്‍ കോളേജ് സ്വദേശി ഷിബു, നെടുമങ്ങാട് സ്വദേശി അഭിജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രാകേഷും പ്രവീണുമാണ് ഉദ്യോഗസ്ഥരുടെ ഭാര്യമാരെ ശല്യചെയ്യുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തത്. മറ്റു രണ്ടുപേര്‍ ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചവരാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഞായറാഴ്ച രാത്രിയില്‍ പെട്ടയ്ക്കടുത്ത അമ്പലത്തുമുക്കില്‍ വച്ചാണ് ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കുടുംബം ആക്രമിക്കപ്പെട്ടത്. രാത്രി എട്ടരയോടെ വീടിന് മുന്നിലെ റോഡിലൂട നടക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ സ്ത്രീകളെ കയറിപിടിക്കുകയായിരുന്നു. ഇത് തടഞ്ഞ പുരുഷന്‍മാര്‍ക്ക് നേരെ കത്തിവീശി വെട്ടിപ്പരുക്കേല്‍പ്പിച്ചു

കയ്യിലും കാലിലും പരുക്കേറ്റ് വീട്ടിലേക്ക് തിരികെ പോയവരെ വീടിന് മുന്നിലെത്തി അക്രമികൾ ഭീഷണിപ്പെടുത്തിയിരുന്നു.

കേസില്‍ പ്രതികളെ പിടികൂടാന്‍ വിവിധസംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തിയത്. ഒടുവില്‍ മൂന്നുദിവസത്തിന് ശേഷം കൊല്ലത്തുനിന്നാണ് പ്രതികളെ പിടികൂടിയത്‌.  പിടിയിലായ രാകേഷാണ് സ്ത്രീകളെ ശല്യംചെയ്തത്. തുടര്‍ന്ന് ചോദ്യംചെയ്ത ഭര്‍ത്താക്കന്മാരെയും ഇയാള്‍ ആക്രമിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പ്രവീണും ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതില്‍ പങ്കാളിയായി.

സംഭവത്തിന് ശേഷം ഇരുവരെയും ഷിബുവാണ് തിരുവല്ലത്ത് എത്തിച്ചത്. അവിടെനിന്ന് അഭിജിത്തിന്റെ സഹായത്തോടെ പ്രതികള്‍ കൊല്ലത്തേക്കും മുങ്ങുകയായിരുന്നു. ഇവരുടെ സ്‌കൂട്ടറും പിടിച്ചെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top