Latest NewsNewsCarsAutomobile

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുത്തന്‍ മോഡലായ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി ആര്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി : ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുത്തന്‍ മോഡലായ റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആര്‍ പെര്‍ഫോമന്‍സ് എസ് യു വി ഇന്ത്യന്‍ വിപണിയിലെത്തി. 2.19 കോടി രൂപയാണ് ഈ പുത്തന്‍ റേഞ്ച് റോവറിന്റെ ഷോറൂം വില. 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിന്റെ കരുത്താണ് ഈ എസ് യു വിക്കുള്ളത്.

Read Also : ബെഹ്‌റ നരേന്ദ്രമോദിയെ വെള്ളപൂശുന്നു, കേരളം ഭീകരരുടെ സ്ലീപ്പിംഗ് സെല്‍ എന്ന  പ്രസ്താവനയ്‌ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. ഭാരം കുറഞ്ഞ, പുതിയ, പൂര്‍ണ അലുമിനിയം ആര്‍ക്കിടെക്ചറാണ് വാഹനത്തിനുള്ളത്. മുന്നിലെ ബംപര്‍ ഡിസൈനില്‍ മാറ്റം വന്നിട്ടുണ്ട്.

ദ്വാരങ്ങളുള്ള ബംപര്‍ ആയതിനാല്‍ ബ്രേക് കൂളിംഗ് ശക്തിപ്പെടുത്തും. ചൂട് കൂടിയ സമയങ്ങളില്‍ പ്രത്യേകിച്ചും ബ്രേക് പാഡുകളും ഡിസ്‌കുകളും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ഇതിന് സാധിക്കും. സുഖപ്രദമായ ദീര്‍ഘദൂര യാത്ര സമ്മാനിക്കുന്ന തരത്തിലാണ് സീറ്റുകളുടെ ക്രമീകരണം.

 

shortlink

Related Articles

Post Your Comments


Back to top button