01 July Thursday

വടകരയിലും നേമത്തും മാത്രമല്ല പുന: സംഘടനയിലും തന്നെ ഓര്‍ക്കണം: കെ മുരളീധരന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 1, 2021

കോഴിക്കോട് > വടകരയും നേമവും വരുമ്പോള്‍ മാത്രമല്ല പുന: സംഘടന കാര്യത്തിലും പാര്‍ടി തന്നെ ഓര്‍ക്കണമെന്ന് കെ മുരളീധരന്‍ എംപി. കെപിസിസി പുന:സംഘടന ഗ്രൂപ്പ് നോക്കിയാകരുത്. പുന:സംഘടന വരുമ്പോള്‍ തന്റെ അഭിപ്രായവും തേടണം. യുഡിഎഫ് കണ്‍വീനര്‍സ്ഥാനത്തിനായി ആരോടും ചോദിച്ചിട്ടില്ല. തന്നോടാരും ഒന്നും ചര്‍ച്ച ചെയ്തിട്ടുമില്ല. തരാം എന്നും ആരും പറഞ്ഞിട്ടുമില്ല-യുഡിഎഫ് കണവീനര്‍ സ്ഥാനത്തേക്കുള്ള നിര്‍ദ്ദേശം അട്ടിമറിച്ചുവോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വര്‍ണ വ്യവസായമൊഴികെ മറ്റെല്ലാം തകര്‍ന്നതായും മുരളീധരന്‍ ആക്ഷേപിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top