01 July Thursday

അലോപ്പതി: രാംദേവ്‌ പ്രസ്‌താവനയുടെ പകർപ്പ്‌ നൽകണമെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Jul 1, 2021


ന്യൂഡൽഹി
അലോപ്പതിക്ക്‌ എതിരെ നടത്തിയ വിവാദപ്രസ്‌താവനയുടെ പകർപ്പും വീഡിയോദൃശ്യങ്ങളും കൈമാറാൻ ബാബാ രാംദേവിന്‌ സുപ്രീംകോടതി നിർദേശം. കോവിഡ്‌ ഭേദമാക്കാൻ അലോപ്പതിക്ക്‌ കഴിയില്ലെന്ന രാംദേവിന്റെ പ്രസ്‌താവനയ്‌ക്ക്‌ എതിരെ ഐഎംഎ ഘടകങ്ങൾ നൽകിയ പരാതികളിൽ വിവിധ സംസ്ഥാനങ്ങളിൽ കേസെടുത്തിരുന്നു. ഈ കേസുകൾ ഒന്നിച്ച്‌ പരിഗണിക്കാൻ നിർദേശം പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ രാംദേവ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

വിവാദപ്രസ്‌താവനയുടെ പകർപ്പും ദൃശ്യങ്ങളും കൈമാറാൻ ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു. ‘നിങ്ങൾ എന്താണ്‌ ശരിക്കും പറഞ്ഞത്‌?. അത്‌ കോടതി മുമ്പാകെ ഹാജരാക്കണം’–- ജസ്‌റ്റിസുമാരായ എ എസ്‌ ബൊപ്പണ്ണ, ഹൃഷികേശ്‌റോയ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ പറഞ്ഞു. തിങ്കളാഴ്‌ച കേസ്‌ വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top