02 July Friday

നായകള്‍ക്കെതിരായ ക്രൂരത: ജസ്റ്റീസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 1, 2021

കൊച്ചി> നായകള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിന് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി
ചീഫ് ജസ്റ്റീസിന് ജസ്റ്റീസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ കത്തയച്ചു. തിരുവനന്തപുരം അടിമലത്തുറ ബീച്ചില്‍ മൂന്ന്
കുട്ടികള്‍ നായയെ അടിച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.

ഉടമയുടെ പരാതിയില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം കേസെടുത്തതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മൃഗങ്ങളോടുള്ള ക്രൂരത സമൂഹം ഒരു ശീലമാക്കിയിരിക്കയാണന്നും കത്തില്‍ പറയുന്നു.
 ഫലപ്രദമായ നടപടികള്‍ക്ക് അടിയന്തര ഇടപെടല്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കത്ത് സ്വമേധയാ ഹര്‍ജിയായി കോടതി വെള്ളിയാഴ്ച പരിഗണിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top