തിരുവനന്തപുരം
സംസ്ഥാനത്തെ ഐടി ഗവേഷണ, വികസനത്തിന്റെ വിപുലീകരണത്തിന് പുത്തൻ പദ്ധതിയുമായി ലോകത്തെ പ്രമുഖ ഡിസൈൻ–- ടെക്നോളജി സേവനദാതാക്കളായ ടാറ്റാ എൽക്സിയും കിൻഫ്രയും ധാരണപത്രം ഒപ്പിട്ടു. ആദ്യഘട്ടം 75 കോടി നിക്ഷേപമുള്ള പദ്ധതിക്ക് വ്യവസായമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ കിൻഫ്ര എംഡി സന്തോഷ് കോശി തോമസും ടാറ്റ എൽക്സി കേരള ഓപ്പറേഷൻസ് മേധാവി വി ശ്രീകുമാറുമാണ് ധാരണപത്രം ഒപ്പിട്ടത്.
മൂന്ന് വർഷത്തിനുള്ളിൽ 2500 പേർക്ക് നേരിട്ടും 1500 പേർക്ക് പരോക്ഷമായും ഇതിലൂടെ തൊഴിൽ ലഭ്യമാകും. അഞ്ചു വർഷത്തിനുള്ളിൽ 6000 തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിന്റെ പ്രത്യേക സാമ്പത്തികമേഖലയിലാണ് പുതിയ സംരംഭം. 67 കോടി രൂപ ചെലവഴിച്ച് കിൻഫ്ര പണികഴിപ്പിച്ച ഈ കെട്ടിടത്തിന് 2.17 ലക്ഷം ചതുരശ്രഅടി വിസ്തീർണമുണ്ട്. രണ്ടുലക്ഷം ചതുരശ്ര അടിയുള്ള ഒരു കെട്ടിടംകൂടി ടാറ്റാ എൽക്സി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുവർഷത്തിനുള്ളിൽ ഇതും കൈമാറും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവനും ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..