01 July Thursday

പീഡനം: യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Jul 1, 2021

ഷാന്‍ മുഹമ്മദ് ഷാഫി പറമ്പിലിനൊപ്പം

കൊച്ചി> പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയായ ഷാന്‍ ഒരു മാസമായി ഒളിവിലാണ്.

ഷാന്‍ മുഹമ്മദിന്റെ മുന്‍ ഡ്രൈവര്‍ റിയാസാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക നല്‍കി. ഇക്കാര്യത്തിനായി ഷാന്‍ മുഹമ്മദിന്റെ കാറില്‍ പെണ്‍കുട്ടിയും റിയാസുമൊത്ത് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പോയി.

വിവരങ്ങള്‍ അറിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാന്‍ ഷാന്‍ തയ്യാറായില്ല. റിയാസിനെ സംരക്ഷിക്കുന്നതിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചത്. കേസില്‍ പ്രതിയായതോടെ ഷാന്‍ നാട്ടില്‍നിന്ന് മുങ്ങി. ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

 ഷാനിനായി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. മുന്‍കൂര്‍ ജാമ്യപേക്ഷയെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ ബിന്ദു എതിര്‍ത്തു. രാഷ്ട്രീയ സ്വാധീനമുള്ള ഷാനിന് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും
 ശ്രമിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top