30 June Wednesday

കെഎസ്ആർടിസിയിലും സ്‌പാർക്ക്; ശമ്പളവും സർവീസ്‌ വിവരവും ഓൺലൈനിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 30, 2021

തിരുവനന്തപുരം > കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ഇനിമുതൽ ജി- സ്പാർക്ക് വഴി ഓൺലൈനായി ലഭ്യമാകും. 27000 ത്തോളം ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങൾ മുഴുവൻ കുറഞ്ഞ സമയത്തിനുള്ളിൽ ജി- സ്‌പാർക്ക് സോഫ്റ്റ്‌വെയറിൽ  ഉൾക്കൊള്ളിച്ച് ശമ്പളം നൽകുകയെന്ന ദൗത്യമാണ് വിജയകരമായി പൂർത്തീകരിച്ചത്. ഉദ്‌ഘാടനം വെള്ളിയാഴ്‌ച പകൽ 12ന്‌ ചീഫ് ഓഫീസ് കോൺഫറൻസ് ഹാളിൽ മന്ത്രി അന്റണി രാജു നിർവഹിക്കും.

സർക്കാർ ജീവനക്കാർക്ക് ലഭ്യമാകുന്നതുപോലെ ഇനി കെഎസ്ആർടിസി ജീവനക്കാർക്കും അവരുടെ ലീവ്, ശമ്പളം, പിഎഫ് തുടങ്ങിയ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. യൂസർ ഐഡി ഉപയോഗിച്ച് പിഎഫ് സബ്സ്ക്രിപ്ഷൻ വിവരങ്ങൾ, ശമ്പള ബിൽ എന്നിവ കാണാനും കോപ്പി എടുക്കാനുമാകും. ജി സ്പാർക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആർടിസി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top