Latest NewsNewsIndia

മിണ്ടാപ്രാണിയോട് ക്രൂരത: നായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍

പട്യാല: നായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടി വലിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍. ചഞ്ചല്‍, സോണിയ എന്നീ യുവതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 20-ാം തീയതിയാണ് സംഭവമുണ്ടായത്.

Also Read: വധഭീഷണിയും അപകീര്‍ത്തിപ്പെടുത്തുന്ന ഫോണ്‍ വിളികളും: മുൻമന്ത്രിയുടെ പരാതിയിൽ ശശികലയ്ക്കും 500 പേര്‍ക്കും എതിരെ കേസ്

പഞ്ചാബിലെ പട്യാലയിലാണ് മിണ്ടാപ്രാണി ക്രൂരതയ്ക്ക് ഇരയായത്. ചഞ്ചലും സോണിയയും നഗരത്തിലൂടെ നായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിക്കുകയായിരുന്നു. ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നായ നാല് ദിവസത്തിന് ശേഷം ചത്തു.

shortlink

Related Articles

Post Your Comments


Back to top button