30 June Wednesday

വിസ്‌മയയുടെ മരണം: ലോക്കറിൽ സൂക്ഷിച്ച 
സ്വർണത്തിൽ കുറവ്‌

സ്വന്തം ലേഖകൻUpdated: Wednesday Jun 30, 2021

 പോരുവഴി>  വിസ്‌മയയ്ക്ക്‌ സ്ത്രീധനമായി നൽകിയ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പോരുവഴി എസ്‌ബിഐ ശാഖയിൽ പ്രതി കിരൺകുമാറുമായി അന്വേഷകസംഘം പരിശോധന നടത്തി. ലോക്കറിൽ 42 പവന്റെ ആഭരണങ്ങൾ മാത്രമാണുണ്ടായിരുന്നത്‌. വിവാഹസമയത്ത്‌ വിസ്‌മയയ്‌ക്ക്‌ 80 പവന്റെ ആഭരണങ്ങൾ നൽകിയെന്നാണ്‌ അച്ഛൻ ത്രിവിക്രമൻപിള്ള പറയുന്നത്‌. ഇതിൽ 10 പവനിലേറെ വിസ്‌മയുടെ നിലമേലിലെ വീട്ടിലാണുള്ളത്‌.

നിലമേലിലെ വീട്ടിൽ തങ്ങിയപ്പോൾ വിസ്‌മയ രണ്ടു ചെറിയ വള അവിടെ സൂക്ഷിച്ചിരുന്നു. നിലമേലിലെ വീട്ടിലെത്തി വഴക്കുണ്ടാക്കിയ ദിവസം കിരണിന്റെ കഴുത്തിൽനിന്ന്‌ പൊട്ടിവീണ മാലയും വിസ്‌മയയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്ന താലിയും മാലയും രണ്ട്‌ കമ്മലും പാദസരവും നിലമേലിലെ വീട്ടിലുണ്ട്‌. ഇവയെല്ലാംകൂടി 10 പവനിലധികം വരും. ബാക്കിവരുന്ന സ്വർണം കണ്ടെത്തുമെന്നും‌ പൊലീസ്‌ പറഞ്ഞു. 
 
ലോക്കറിൽനിന്ന്‌ ലഭിച്ച സ്വർണം പൊലീസ്‌ സീൽചെയ്‌തു. വിസ്‌മയയുടെ വീട്ടിലുള്ള സ്വർണം ഹാജരാക്കാൻ നിർദേശം നൽകും. ബാങ്ക്‌ അക്കൗണ്ടും പൊലീസ്‌ പരിശോധിച്ചു. ബാങ്ക്‌ ജീവനക്കാരിൽനിന്നും അന്വേഷകസംഘം മൊഴിയെടുത്തു. അപ്രൈസർക്കൊപ്പം  ഡിവൈഎസ്‌പി രാജ്‌കുമാർ, ബാങ്ക്‌ മാനേജർ ആർ ആർ രാജി എന്നിവരാണ്‌ സ്വർണത്തിന്റെ കണക്കെടുത്തത്‌‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top