29 June Tuesday

സിറിയയിലും ഇറാഖിലും യുഎസ് വ്യോമാക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 29, 2021


വാഷിങ്‌ടൺ
സിറിയയിലും ഇറാഖിലും വീണ്ടും വ്യോമാക്രമണം നടത്തി അമേരിക്കൻ സെെന്യം. പ്രസിഡന്റ് ജോ ബെെഡന്റെ നിർദേശാനുസരണം സിറിയയിൽ രണ്ടും ഇറാഖിൽ ഒരിടത്തുമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടുവെന്ന് സിറിയൻ ചാനൽ റിപ്പോർട്ട്‌ ചെയ്തു. അഞ്ച് പേർ കൊല്ലപ്പെട്ടതായി ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന അറിയിച്ചു.

ഇറാൻ പിന്തുണയ്‌ക്കുന്ന ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. ഇറാഖിലെ യുഎസ്‌ സൈന്യത്തിനെതിരെ ആളില്ലാ വാഹനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഉപയോഗിക്കുന്ന സൗകര്യങ്ങളെയാണ് ആക്രമിച്ചത്. ആയുധ ശേഖരങ്ങളെയും ലക്ഷ്യംവച്ചതായി യുഎസ് അവകാശപ്പെട്ടു. ബൈഡൻ അധികാരത്തിലേറിയശേഷം ഇത് രണ്ടാം തവണയാണ് മേഖലയിൽ വ്യോമാക്രമണം നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top