29 June Tuesday

‘പരകായം' യൂ ട്യൂബിൽ പ്രദർശനത്തിനെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 29, 2021


കോഴിക്കോട്>  നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും  മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്ത ‘പരകായം’ എന്ന ഹ്രിസ്വ ചിത്രം യൂട്യൂബിൽ റിലീസിനെത്തി. വൈശാഖ് ആണ് സംവിധാനം.

സംഭാഷണങ്ങൾ കുറവുള്ള മികച്ച സ്വാഭാവികമായ അഭിനയ മുഹൂർത്തങ്ങളുള്ള ചിത്രമായി പരകായം നിരൂപകർക്കിടയിലും പ്രേക്ഷകർക്കിടയിലും ഒരേപോലെ വിലയിരുത്തപ്പെടുന്നു. ഡേവിഡ് മാത്യു, വിഷ്ണു രാജ്, ആദിദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സൺ‌ ഓഫ് ഈസ്റ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ്, ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ്, ഹൊറർ ലസ്റ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് എന്നീ ചലച്ചിത്രമേളകളിൽ മികച്ച പുതുമുഖ സംവിധയകൻ, മികച്ച എക്സ്പെരിമെന്റൽ സിനിമ തുടങ്ങിയ പുരസ്‌കാരങ്ങൾ ചിത്രം ഏറ്റുവാങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top