28 June Monday

കുഴിയില്‍ വീണ് അപകടം: ഫേസ്ബുക്കിലെ പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Monday Jun 28, 2021

കൊച്ചി> ഫേസ്ബുക്ക് കമന്റായി വന്ന പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിരന്തരം അപകടം സംഭവിക്കുന്ന പെരിന്തല്‍മണ്ണ- ചെുപ്ലശേരി റൂട്ടില്‍ രൂപപ്പെട്ട വലിയ കുഴിയില്‍ വീണ് അപകടം പറ്റിയ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ ഫേസ്ബുക്ക് കമന്റ് കണ്ടാണ് റിയാസ്  സംഭവത്തില്‍ ഇടപെട്ടത്.

വിഷയം ശ്രദ്ധയില്‍പ്പെട്ട  ഉടന്‍ തന്നെ പിഡബ്ല്യുഡി കംപ്ലെയിന്റ് സെല്‍ വഴി അടിയന്തിര പരിഹാരത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന് റിയാസ് ത്‌ന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

ഫേസ്ബുക്ക് പോസ്റ്റ്

'പെരിന്തല്‍മണ്ണ. ചെറുപ്ലശേരി റൂട്ടില്‍ ആനമങ്ങാട് എത്തുന്നതിന്റെ മുന്‍പ് റോഡില്‍ ഒരു വലിയ കുഴിയുണ്ട്. അതില്‍ എന്റെ സുഹൃത്തു ഇന്നു രാത്രി 7 മണിക്ക് വീണു പരിക്കുപറ്റി. അവരെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ വേണ്ടി ഞാന്‍ അവിടേക്കു പോയി, അവരെ കണ്ടു കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു വണ്ടിയും കൂടി ആ കുഴിയില്‍ വീണു. അപ്പോഴാണ് അവിടന്ന് അറിഞ്ഞത്, ഇന്ന് 5 വാഹനങ്ങള്‍ ഈ കുഴിയില്‍ വീണു പരിക്ക് പറ്റിയിട്ടുണ്ടെന്ന്.'

ഫേസ്ബുക്ക് കമന്റായി വന്ന ഒരു പരാതിയാണിത്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പിഡബ്ല്യുഡി കംപ്ലെയിന്റ് സെല്‍ വഴി അടിയന്തിര പരിഹാരത്തിന് നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ കുഴി അടച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വരുന്ന പരാതികളും മെയിലില്‍ വരുന്ന പരാതികളും കംപ്ലെയിന്റ് സെല്ലിലേക്ക് നല്‍കുന്നതിന് എന്റെ ഓഫീസില്‍ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്.

പല പരാതികളിലും പരാതിക്കാരെ നേരിട്ട് ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുള്ളതായി അവര്‍ അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ഇനി പരാതികള്‍ കമന്റ് ചെയ്യുന്നവര്‍ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top