കൊടുമൺ > യൂത്ത് കോൺഗ്രസ് കലഞ്ഞൂർ മണ്ഡലം ജനറൽ സെക്രട്ടറി പ്രശാന്തും 10 സഹപ്രവർത്തകരും രാജിവച്ച് സിപിഐഎമ്മിനൊപ്പം. കലഞ്ഞൂർ പഞ്ചായത്തിലെ പുന്നമൂട്, വട്ടുതറ പ്രദേശങ്ങളിലെ പ്രവർത്തകരാണ് രാജിവച്ചവരിൽ ഭുരിപക്ഷവും. വർഷങ്ങളായി പ്രദേശത്ത് കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചവരാണ് അവരുടെ കുടുംബങ്ങൾ.
ദേശീയാടിസ്ഥാനത്തിൽ ഒരു നയപരിപാടിയും ഇല്ലാത്ത പ്രസ്ഥാനമാണ് കോൺഗ്രസ്. കേരളത്തിൽ ബിജെപിയുടെ വർഗീയ അജണ്ടയുടെ പുറകെയാണ് കോൺഗ്രസ് നേതൃത്വമെന്നും മണ്ഡലം വൈസ് പ്രസിഡന്റ് ലിബിൻ പറഞ്ഞു. അഖിൽ, ഉന്മേഷ്, ഷിബു, തോമസ്, പ്രസാദ്, രേഖ, തുളസി, ഏലിയാമ്മ എന്നിവരാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് എത്തിയത്.
സ്വീകരണയോഗം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. വട്ടുതറ ജങ്‌ഷനിൽ കൂടിയ യോഗത്തിൽ പഞ്ചായത്തംഗം ഷാൻ ഹുസൈൻ അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് രഘു, പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, എസ് രാജേഷ്, പി വി ജയകുമാർ, കലഞ്ഞൂർ ലോക്കൽ സെക്രട്ടറി എം മനോജ്കുമാർ, കൂടൽ ലോക്കൽ സെക്രട്ടറി വി ഉന്മേഷ്, വി രാജൻ, രാജാമണി, രമണി ശ്രീധർ, രാജൻ, ഹരീഷ് മുകുന്ദ്, ശ്രീഹരി, കെ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..