28 June Monday

ചാമ്പ്യൻമാർ പുറത്ത്: ബൽജിയം 1 പോർച്ചുഗൽ 0; റെക്കോഡിന്‌ റൊണാൾഡോ കാത്തിരിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jun 28, 2021

Photo Credit: Twitter/UEFA EURO 2020

സെവിയ്യ > ചാമ്പ്യൻമാരായ പോർച്ചുഗലിനെ കീഴടക്കി ബൽജിയം യൂറോകപ്പ്‌ ഫുട്‌ബോളിൽ ക്വാർട്ടറിൽ കടന്നു. ഇടവേളക്ക്‌ പിരിയാൻ മൂന്ന്‌ മിനിറ്റുള്ളപ്പോഴാണ്‌ തോർഗൻ ഹസാർഡ്‌ വിജയഗോൾ നേടിയത്‌. തോമസ്‌ മ്യൂനിയർ ഒരുക്കിയ പന്ത്‌ കാലിൽ കുരുക്കി പെനൽറ്റി ബോക്‌സിന്‌ പുറത്തുനിന്നും തകർപ്പൻ ഷോട്ട്‌. പോർച്ചുഗൽ ഗോളി റൂയി പട്രീഷ്യോ നിസ്സഹായനായി. ജൂലൈ മൂന്നിന്‌ ഇറ്റലിയാണ്‌ ക്വാർട്ടറിൽ എതിരാളി. 

പോർച്ചുഗൽ ക്യാപ്‌റ്റൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഏറ്റവുമധികം ഗോൾ നേടുന്ന പുരുഷ താരമാവുമോയെന്നതായിരുന്നു കളിയുടെ മറ്റൊരു ആകാംക്ഷ. ഇറാന്റെ അലി അലി ദേയിയും റൊണാൾഡോയും ഗോളടിയിൽ ഒപ്പമാണ്‌(109). എന്നാൽ കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോളിലേക്ക്‌ ഒഴുകിയ ഫ്രീകിക്ക്‌ ബൽജിയം ഗോളി തട്ടിയകറ്റി. 

രണ്ട്‌ പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ്‌ റൊണാൾഡോ നൽകിയ പന്ത്‌ ദ്യേഗോ ജോട്ട അടിച്ചത്‌ ബാറിന്‌ മുകളിലേക്കായി. റെനാറ്റോ സാഞ്ചസ്‌ പോർച്ചുഗലിനായി കളം നിറഞ്ഞു കളിച്ചു.

ബാറിന്‌ കീഴിൽ ഗംഭീര രക്ഷപ്പെടുത്തലുമായി ഗോളി തിബൗ കുർട്ടോ ബൽജിയത്തെ കാത്തു.  ഒരിക്കൽ പോസ്‌റ്റും  രക്ഷയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top