27 June Sunday

എല്ലാ പൊലീസ്‌ സ്‌റ്റേഷനും സ്വന്തം കെട്ടിടം ഉറപ്പാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jun 27, 2021


തിരുവനന്തപുരം
സംസ്ഥാനത്തെ എല്ലാ പൊലീസ്‌ സ്‌റ്റേഷനും എത്രയുംപെട്ടെന്ന്‌ സ്വന്തം കെട്ടിടം ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മിക്ക സ്‌റ്റേഷനും കെട്ടിടമായി. ബാക്കിയുള്ളവയ്‌ക്ക്‌ ഉടൻ നിർമിക്കും. പൊലീസ്‌ സ്‌റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്‌ഘാടനവും കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലയിലെ രാമങ്കരി, എടത്വ, വനിതാ പൊലീസ് സ്റ്റേഷൻ, പാലക്കാട് തൃത്താല, കണ്ണൂർ സിറ്റിയിലെ ചൊക്ലി എന്നീ സ്റ്റേഷന്റെ കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. പ്രളയത്തിൽ നശിച്ച എടത്വ, രാമങ്കരി സ്റ്റേഷൻ കെട്ടിടം വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതാണ്‌. ശിശുസൗഹൃദ സ്ഥലം, മുലയൂട്ടൽ മുറി, ട്രാൻസ്ജെൻഡർ സെൽ എന്നിവയടക്കം ഒരുക്കി.

കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനം, കോഴിക്കോട് സിറ്റിയിലെ മൂന്ന് അപ്പർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ്‍, തൃശൂർ നെടുപുഴയിലെ മൂന്ന് ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ്‌, പാലക്കാട് അഗളിയിലെ പൊലീസ് ബാരക്ക്, കൊല്ലം സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിലെ ജില്ലാതല പരിശീലനകേന്ദ്രം എന്നിവയും ഉദ്ഘാടനം ചെയ്‌തു.
മലബാർ സ്പെഷ്യൽ പൊലീസ് മ്യൂസിയം, കോഴിക്കോട് സിറ്റിയിലെ മലബാർ പൊലീസ് മ്യൂസിയം, എറണാകുളം റൂറൽ ജില്ലയിലെയും മലപ്പുറത്തെയും ജില്ലാതല ഫോറൻസിക് ലബോറട്ടറി ‌എന്നിവയുടെയും ഉദ്ഘാടനവും നടന്നു.

പുതിയ ബറ്റാലിയനായ കെഎപി ആറിനുള്ള കെട്ടിടം, ആലപ്പുഴ ജില്ലാ പൊലീസ് ആസ്ഥാനം, പാലക്കാട് പുതൂർ പൊലീസ് സ്റ്റേഷൻ കെട്ടിടം, തൃശൂർ റൂറൽ ജില്ലാ പൊലീസിന്റെ എമർജൻസി റെസ്പോൺസ് ആൻഡ്‌ സപ്പോർട്ട് സിസ്റ്റം കൺട്രോൾ റൂം എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top