കണ്ണൂര്‍> സിപിഐ എമ്മില്‍ നിന്നും സി സജേഷിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാന്‍ തീരു മാനിച്ചതായി സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മറ്റി. ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച വാഹനം അഞ്ചരക്കണ്ടി ഏരിയയിലെ ചെമ്പിലോട് ലോക്കലില്‍ പെടുന്ന കോയ്യോട് മൊയാരം ബ്രാഞ്ച് അംഗമായ സജേഷിന്റെതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. ഇത് ക്വട്ടേഷന്‍ സംഘത്തെ സഹായിക്കുന്നതും പാര്‍ട്ടിയുടെ യശസ്സിന് വലിയ കളങ്കമേല്‍പ്പിച്ചതുമാണെന്നും അതിനാല്‍ സജേഷിനെ സസ്‌പെന്റ് ചെയ്യുന്നുവെന്നും സിപിഐ എം അറിയിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..