KeralaLatest NewsNews

ഈ ഉണ്ണി മുകുന്ദൻ ഒക്കെ ചെയ്യുന്ന സാമൂഹിക ദ്രോഹം ചില്ലറയല്ല: മാധ്യമ പ്രവർത്തക അനില

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം

തിരുവനന്തപുരം : പത്തുവര്‍ഷം മുമ്പ് വർക്കലയിൽ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച ആനി ശിവയെന്ന പെൺകുട്ടി ഇന്ന് അതേ സ്ഥലം ഉൾക്കൊള്ളുന്ന വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാക്കുകയാണ്. ആർക്കും പ്രചോദനമാകുന്നു ആനി ശിവയ്ക്ക് അഭിനന്ദനവുമായി നടൻ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാക്കുകൾക്ക് നേരെ സ്ത്രീവാദികളുടെ വിമർശനം.

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ആനി ശിവ യഥാർത്ഥ പോരാളി ആണെന്നും അവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ഇത് സ്ത്രീവാദവക്താക്കൾ ഏറ്റെടുക്കുകയും വിമർശനവുമായി എത്തുകയും ചെയ്തു.

read also: ഉണ്ണിപ്പൊട്ടുവേണ്ടാ: സ്വപ്നങ്ങൾ ലിമിറ്റഡ് എഡിഷൻ ആണെന്ന് ഉണ്ണി മുകുന്ദന് മറുപടിയുമായി രശ്മിത രാമചന്ദ്രൻ

ഈ ഉണ്ണി മുകുന്ദൻ ഒക്കെ ചെയ്യുന്ന സാമൂഹിക ദ്രോഹം ചില്ലറയല്ലെന്നും മസിൽ ഉള്ള യുവാക്കൾക്ക് ബുദ്ധിയില്ലെന്നും വിമർശിക്കുകയാണ് മാധ്യമ പ്രവർത്തക അനില.

അനിലയുടെ പോസ്റ്റ് പൂർണ്ണ രൂപം

ഈ ഉണ്ണി മുകുന്ദൻ ഒക്കെ ചെയ്യുന്ന സാമൂഹിക ദ്രോഹം ചില്ലറയല്ല. “മസിൽ ഉള്ള യുവാക്കൾക്ക് ബുദ്ധിയില്ല” എന്ന പൊതുബോധം ശക്തിപ്പെടുത്തി എത്ര യുവാക്കളെയാണ്‌ അയാൾ അവഹേളിക്കുന്നത്! അരക്കിലോ പ്രോട്ടീൻ പൌഡർ ആരേലും ലവന്റെ വായിൽ കൊണ്ട് തട്ടടേയ്!

ഈ ഉണ്ണി മുകുന്ദൻ ഒക്കെ ചെയ്യുന്ന സാമൂഹിക ദ്രോഹം ചില്ലറയല്ല. "മസിൽ ഉള്ള യുവാക്കൾക്ക് ബുദ്ധിയില്ല" എന്ന പൊതുബോധം…

Posted by Anila Balakrishnan on Sunday, June 27, 2021

shortlink

Related Articles

Post Your Comments


Back to top button