27 June Sunday

കൂട്ടിക്കലില്‍ മകളെ കൊന്ന് അമ്മ കിണറ്റില്‍ ചാടി

വെബ് ഡെസ്‌ക്‌Updated: Sunday Jun 27, 2021

കൂട്ടിക്കല്‍>  മകളെ  കൊലപ്പെടുത്തിയ ശേഷം  അമ്മ കിണറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു.കൂട്ടിക്കല്‍, ചപ്പാത്ത് ,കടവുകര ( കൊപ്ലിയില്‍) ഷെമീര്‍ന്റെ മകള്‍ ഷംന (12)യെയാണ് മാതാവ് ലൈജീന കൊലപ്പെടുത്തിയത്. പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.

 മകളുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍  ചാടുകയായിരുന്നു. കിണറ്റില്‍ നിന്നുള്ള നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കൊലപാതക വിവരം പറയുന്നത്. കുട്ടിയെ എംഎംടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി അമ്മയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ കുറിപ്പും എഴുതിവെച്ചിരുന്നു. ലൈജീന മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു വെന്നാണ് വിവരം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top