KeralaLatest NewsNews

പിണറായി സർക്കാർ പ്രളയ സെസ് എന്ന പേരിൽ ജനങ്ങളുടെ കയ്യിൽ നിന്ന് പിരിച്ചെടുത്തത് കോടികൾ : കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ 2019 ആഗസ്ത് മുതൽ 2 വർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. വർഷം 600 കോടി വീതം ലക്ഷ്യമിട്ട് , 2 വർഷം കൊണ്ട് 1200 കോടി സമാഹരിക്കുകയായിരുന്നു ലക്ഷ്യം. പ്രളയ പുനർനിർമാണത്തിന് പണം തേടിയാണ് സർക്കാർ പുതിയ മാർഗം കണ്ടെത്തിയത്. എന്നാൽ സംസ്ഥാന സർക്കാർ രണ്ടുവർഷംകൊണ്ട് പിരിച്ചെടുത്തത് 1705 കോടിയാണ്.

Read Also : ഏറ്റവും കുറഞ്ഞ വിലയിൽ ഗൂഗിൾ -ജിയോ 4 ജി സ്മാർട്ട് ഫോൺ എത്തി  

മാർച്ച് മാസം വരെയുള്ള കണക്കാണ് നിയമസഭയിൽ സണ്ണിജോസഫ് എംഎൽഎയുടെ ചോദ്യത്തിന് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടിയായി നൽകിയത്. ജൂലൈ വരെയുള്ള കണക്കു കൂടിച്ചേരുമ്പോൾ 2000 കോടിയോളം ഈ ഇനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

12%, 18%, 28% നിരക്കില്‍ ജി.എസ്.ടിയുള്ള ഉല്‍പന്നങ്ങള്‍ക്കായിരുന്നു ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നത്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കു കാല്‍ ശതമാനമായിരുന്നു സെസ്. ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റുകളെ സെസില്‍നിന്നു ഒഴിവാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button