KeralaNattuvarthaLatest NewsNewsIndia

സ്ത്രീധന പീഡനം: ബന്ധുക്കൾക്ക് വീഡിയോ സന്ദേശം അയച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി

കല്യാണം കഴിഞ്ഞതു മുതല്‍ കരഞ്ഞ് കണ്ണുനീര്‍ വറ്റി

ചെന്നൈ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃഗൃഹത്തിൽ തൂങ്ങിമരിച്ചു. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് സ്ത്രീധന പീഡനം സഹിക്കാൻ കഴിയാതെ മരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച ശേഷം ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യക്ക് തൊട്ടുമുൻപുള്ള വീഡിയോ സന്ദേശത്തിൽ ‘കല്യാണം കഴിഞ്ഞതു മുതല്‍ കരഞ്ഞ് കണ്ണുനീര്‍ വറ്റിയെന്നും തന്റെ മരണത്തിന് കാരണക്കാരായ ഭര്‍ത്താവിനേയും അമ്മായിയമ്മയേയും വെറുതേവിടരുതെന്നും’ ജ്യോതിശ്രീ പറയുന്നു.

തിരുമുള്ളവയല്‍ സ്വദേശി ബാലമുരുകനുയി കഴിഞ്ഞ ഡിസംബറിലായിരുന്നു ജ്യോതിശ്രീയുടെ വിവാഹം. അറുപത് പവനും, 25 ലക്ഷം രൂപയുമാണ് സ്ത്രീധനമായി നല്‍കിയത് എന്നാണ് ലഭ്യമായ വിവരം. എന്നാല്‍ വിവാഹത്തിന് ശേഷം ഇത് മതിയായില്ലെന്ന് പറഞ്ഞ് ഭര്‍ത്താവും കുടുംബവും പീഡനം ആരംഭിച്ചെന്നാണ് പരാതി.

shortlink

Related Articles

Post Your Comments


Back to top button