27 June Sunday

സജൻ പ്രകാശ്‌ 
ഒളിമ്പിക്‌സിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 27, 2021


റോം
മലയാളി നീന്തൽ താരം സജൻ പ്രകാശ്‌ ടോക്യോ ഒളിമ്പിക്‌സിന്‌ യോഗ്യത നേടി. 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിലാണ്‌ ദേശീയ റെക്കോഡോടെ നേട്ടം. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ്‌. 1:56.38 സെക്കൻഡിൽ ഒന്നാമതെത്തിയാണ്‌ തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിന്‌ അവസരം നേടിയത്‌. 1:56.48 സെക്കൻഡായിരുന്നു യോഗ്യതാ സമയം.

റോമിൽ നടന്ന സെറ്റികോളി ചാമ്പ്യൻഷിപ്പിലാണ്‌ യോഗ്യത. 2016 റിയോ ഒളിമ്പിക്‌സിൽ ഇതേ ഇനത്തിലാണ്‌ മത്സരിച്ചത്‌. 1:59.37 സെക്കൻഡിൽ ഫിനിഷ്‌ ചെയ്‌തെങ്കിലും ഹീറ്റ്‌സിൽ പുറത്തായി.  മലയാളിയായ കെ ടി ഇർഫാൻ (20 കിലോമീറ്റർ നടത്തം), എം ശ്രീശങ്കർ (ലോങ്ജമ്പ്‌) എന്നിവർ ഇക്കുറി ഒളിമ്പിക്‌സിനുണ്ട്‌. ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ മലയാളിയായ പി ആർ ശ്രീജേഷാണ്‌. പുരുഷ–-വനിതാ റിലേ ടീമിലും മലയാളി സാന്നിധ്യമുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top