26 June Saturday

വീണ്ടെടുപ്പിൽ; 
വിറ്റത്‌ 78 ലക്ഷം 
ലോട്ടറി ടിക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 26, 2021


തിരുവനന്തപുരം
ലോക്‌ഡൗണിൽ അവതാളത്തിലായ ലോട്ടറി വിൽപ്പന വീണ്ടെടുപ്പിന്റെ പാതയിൽ. വെള്ളിയാഴ്‌ച നറുക്കെടുപ്പ്‌ നടന്ന സ്‌ത്രീശക്തി പ്രതിവാര ലോട്ടറിയുടെ 77,45,475 ടിക്കറ്റ്‌ വിറ്റു. ജൂൺ അഞ്ചിന്‌ നിശ്ചയിച്ചതും മാറ്റിയതുമായ അക്ഷയ ലോട്ടറി ചൊവ്വാഴ്‌ച നറുക്കെടുക്കും.

ജൂണിൽ ലോക്‌ഡൗൺ മൂലം മാറ്റിയ ഏഴ്‌ പ്രതിവാര ലോട്ടറികളുടെ നറുക്കെടുപ്പ്‌ നിശ്ചയിച്ചു. ജൂലൈ 20 വരെ ചൊവ്വയും വെള്ളിയുമാണ്‌ നറുക്കെടുപ്പ്. ജൂലൈ 22ന്‌ വിഷു ബമ്പർ നറുക്കെടുക്കും‌. പ്രതിദിന നറുക്കെടുപ്പിൽ അടുത്ത ആഴ്‌ച തീരുമാനമുണ്ടായേക്കും. വരുംദിവസങ്ങളിലെ ടിക്കറ്റ്‌ വിൽപ്പനയും പരിഗണിച്ചായിരിക്കും തീരുമാനം. മൺസൂൺ ബമ്പർ ലോട്ടറിയുടെ കാര്യവും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top