KeralaLatest NewsNews

നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസ് : കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം : ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള ഈ കാമുകന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് കേസില്‍ പിടിയിലായ രേഷ്മ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ ഐഡി പൊലീസ് കണ്ടെത്തിയതായാണ് സൂചന. അനന്തു എന്ന പേരിലുള്ള ഈ അക്കൗണ്ട് വ്യാജമാണെന്നാണ് പൊലീസ് സംശയം.

Read Also : കർഷക സമരത്തെ അട്ടിമറിക്കാൻ പാക് ഭീകര സംഘടനകൾ ശ്രമിക്കുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്  

അനന്തുവിനെ കാണാന്‍ വേണ്ടി പല സ്ഥലങ്ങളിലും രേഷ്മ എത്തിയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും നേരിട്ട് രേഷ്മയ്ക്ക് തന്റെ കാമുകനെ കാണാനായിട്ടില്ല. ഒരു ഫേസ്ബുക്ക് ഐഡി മാത്രം വെച്ച്‌ എങ്ങനെ ഇയാളെ കണ്ടെത്താനാവുമെന്നാണ് ചിന്തിക്കുകയാണ് പൊലീസ്.

കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണു രേഷ്മ പൊലീസിനോടു പറഞ്ഞത്. തുടര്‍ന്ന് കാമുകനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. രേഷ്മയുടെ ഭര്‍ത്തൃ സഹോദരന്റെ ഭാര്യ ആര്യയും സഹോദരിയുടെ മകൾ ഗ്രീഷ്മയും ആത്മഹത്യ ചെയ്തതും കൂടുതല്‍ സംശയങ്ങള്‍ക്കിടയാക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button