Latest NewsNewsIndia

സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചു നീക്കി യോഗി സർക്കാർ

ഹാർദോയി കാശിറാം കോളനിയിലെ സർക്കാർ ഭൂമിയിലായിരുന്നു കഴിഞ്ഞ 10 വർഷമായി നിയമവിരുദ്ധമായി മസ്ജിദ് നിലനിന്നിരുന്നത്

ലക്നൗ : അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നീക്കവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച മുസ്ലീം പള്ളി പൊളിച്ചു നീക്കി. ഹാർദോയി കാശിറാം കോളനിയിലെ സർക്കാർ ഭൂമിയിലായിരുന്നു കഴിഞ്ഞ 10 വർഷമായി നിയമവിരുദ്ധമായി മസ്ജിദ് നിലനിന്നിരുന്നത്.

സാഗീർ അഹമ്മദ് എന്ന വ്യക്തിയാണ് ഇത്തരത്തിൽ നിയമവിരുദ്ധമായി മസ്ജിദ് പണിതുയർത്തിയത് . അനധികൃതമായി മസ്ജിദ് നിർമ്മിച്ചതിനെതിരെ ബജ്‌റംഗ്ദളാണ് പരാതി നൽകിയത്. കൈയ്യേറ്റം ഒഴിപ്പിക്കുമെന്ന് പ്രാദേശിക ഭരണകൂടം മസ്ജിദ് സാഗീർ അഹമ്മദിനു മുന്നറിയിപ്പ് നൽകിയിരുന്നു . എന്നാൽ, മസ്ജിദ് നീക്കം ചെയ്യാൻ സാഗീർ അഹമ്മദ് തയ്യറായിരുന്നില്ല.

Read Also  : രാമനാട്ടുകരസ്വര്‍ണക്കവര്‍ച്ച: കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്ന ശിഹാബ് അറസ്റ്റിൽ

ഇതോടെ പ്രാദേശിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് മസ്ജിദ് പൊളിച്ചത് . പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് സംരക്ഷണം ഉറപ്പാക്കിയിരുന്നു. അതേസമയം ,സാഗീർ അഹമ്മദും പ്രാദേശിക ഭരണകൂടത്തിനൊപ്പം മസ്ജിദ് പൊളിക്കാൻ കൂടിയിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button