26 June Saturday

സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്സിന്‍ കൂടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 26, 2021

തിരുവനന്തപുരം> സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ കോഴിക്കോടും വെള്ളിയാഴ്ച എത്തിയിരുന്നു. ഇതുകൂടാതെ ഇന്ന് തിരുവനന്തപുരത്ത് 1,08,510 ഡോസ് കോവാക്സിനും രാത്രിയോടെ 53,500 ഡോസ് കോവീഷീല്‍ഡ് വാക്സിനും എത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 1,28,82,290 ഡോസ് വാക്സിനാണ് ലഭിച്ചത്.

സംസ്ഥാനത്ത് ഇന്ന് 1,70,976 പേരാണ് വാക്സിനെടുത്തത്. 1234 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,05,02,531 ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,34,79,057 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.  





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top