25 June Friday

ടി പത്മനാഭന്റെ ആരോഗ്യനില മെച്ചപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021

പരിയാരം > കോവിഡ്‌ ബാധിച്ച്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള  കഥാകൃത്ത്‌  ടി പത്മനാഭന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി മെഡിക്കൽ ബോർഡ്‌ അറിയിച്ചു. പ്രമേഹവും രക്തസമ്മർദ്ദവും മരുന്നിന്റെ സഹായത്തോടെ സാധാരണ നിലയിലായിട്ടുണ്ട്‌.

പനിയും ജലദോഷവും കുറഞ്ഞിട്ടുണ്ടെങ്കിലും ക്ഷീണം അനുഭവപ്പെടുന്നുണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവ്‌ സാധാരണനിലയിലായിട്ടുണ്ട്‌. പ്രായവും ഇതര രോഗങ്ങളും പരിഗണിച്ച് ചികിത്സയും ജാഗ്രതയും തുടരേണ്ടതുണ്ടെന്ന് മെഡിക്കൽ ബോർഡ്‌ വ്യക്തമാക്കി.

മന്ത്രി വീണാ ജോർജ്ജ്‌, എംഎൽഎമാരായ എ എൻ ഷംസീർ, എം വിജിൻ, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ പത്മനാഭന്റെ ആരോഗ്യസ്ഥിതി ആരാഞ്ഞതായി പ്രിൻസിപ്പാൾ എസ്‌ അജിത്തും സൂപ്രണ്ട്‌  കെ സുദീപും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top