തിരുവനന്തപുരം
സംസ്ഥാനത്ത് പുതുതായി നിർമിക്കുന്ന എല്ലാ ഫ്‌ളാറ്റിലും അപ്പാർട്ടുമെന്റുകളിലും എൽപിജി പൈപ്പ് ലൈൻ നിർബന്ധമാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നിലവിലുള്ള കെട്ടിടങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ ഈ സംവിധാനം ഒരുക്കണം. ഗെയിൽ പദ്ധതി പൂർത്തിയായതിനാൽ സിറ്റി ഗ്യാസ് വഴി കൊച്ചിയിലും കാഞ്ഞങ്ങാട്ടും പൈപ്പ് ലൈൻ വഴിയുള്ള ഗ്യാസ് വിതരണം ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ ഇടങ്ങളിലേക്ക് ഇത് ഉടൻ വ്യാപിപ്പിക്കും. ഇതിലൂടെ സുരക്ഷിതവും ചെലവുകുറഞ്ഞതുമായ പാചക വാതകം ഉപഭോക്താക്കൾക്ക് ലഭിക്കും. സർക്കാരിന്റെ ഒരു വാഗ്ദാനംകൂടി യാഥാർഥ്യമാകുകയാണെന്നും മന്ത്രി പറഞ്ഞു. എൽപിജി സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്യുന്ന കെട്ടിടങ്ങൾക്ക് ആവശ്യമായ വഴിയുടെ വീതി നിലവിൽ ഏഴ് മീറ്ററാണ്. അത് ആറ് മീറ്ററാക്കി കുറയ്ക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..