Latest NewsNewsInternational

ചൈനയുടെ വാക്‌സിന്‍ സ്വീകരിച്ച രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചു : തകര്‍ന്നടിഞ്ഞ് രാജ്യങ്ങള്‍

ന്യൂഡെല്‍ഹി: ചൈനയുടെ കോവിഡ് വാക്‌സിനില്‍ പ്രതീക്ഷയര്‍പ്പിച്ച രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടി. ചൈനയുടെ വാക്‌സിന്‍ സ്വീകരിച്ച മൂന്ന് രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിവേഗം പടരുന്നു.  ന്യൂയോര്‍ക് ടൈംസ് പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ ആഴ്ചയില്‍ ലോകത്ത് ഏറ്റവും മോശമായി കോവിഡ് ബാധിച്ച ആദ്യ പത്തില്‍ നാല് രാജ്യങ്ങള്‍ സെയ്‌ചെലസ്, ചിലി, ബെഹ്‌റെയ്ന്‍, മംഗോളിയ എന്നിവയാണ്. ഈ രാജ്യങ്ങള്‍ ചൈനീസ് വാക്‌സിന്‍ നിര്‍മാതാക്കളായ സിനോഫാം, സിനോവാക് ബയോടെക് എന്നിവ നിര്‍മിച്ച വാക്‌സിനാണ് സ്വീകരിച്ചത്.

Read Also : പ്രവാസികള്‍ അറിയാന്‍, ഇനി മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും

കോവിഡിനെ ചെറുക്കാന്‍ തങ്ങളുടെ വാക്‌സിന് കഴിയുമെന്നാണ് ചൈനയുടെ വാദം. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ ചൈനീസ് വാക്‌സിന്‍ വൈറസിനെ തടയാന്‍, പ്രത്യേകിച്ച് ജനിതകമാറ്റം സംഭവിച്ച വൈറസിനെ തടയാന്‍ ഫലപ്രദമല്ലെന്നാണ് സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button