Alert! Increase in SBI service charges: എസ്ബിഐ ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, ജൂലൈ 1 മുതല്‍ ഈ നിയമങ്ങളില്‍ മാറ്റം

New Delhi: ഇന്നത്തെക്കാലത്ത് ബാങ്ക് അക്കൗണ്ട്  (Bank Account) ഇല്ലാത്തവര്‍ വിരളമാണ്.  പണനിക്ഷേപത്തോടൊപ്പം നിരവധി സേവനങ്ങളും  ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.  

എന്നാല്‍,  ഉപയോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം  ബാങ്കിംഗ് സേവനങ്ങള്‍  സൗജന്യമല്ല എന്നതാണ്.  വാഗ്ദാനം ചെയ്യുന്ന ഓരോ സേവനങ്ങള്‍ക്കും ഒരു നിശ്ചിത തുക  ഉപയോക്താക്കളില്‍ നിന്നും ബാങ്ക്  ഈടാക്കുന്നുണ്ട്.  ATMലൂടെ പണം പിന്‍വലിക്കല്‍ മുതല്‍ മിനിമം ബാലന്‍സ് വരെയുള്ള കാര്യങ്ങള്‍ക്ക്‌   ബാങ്ക് അടിസ്ഥാന  ചാര്‍ജുകള്‍ ഈടാക്കാറുണ്ട്.

RBI നടപ്പാക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണ്  ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്നും  തുക ഈടാക്കുന്നത്.   

ജൂണ്‍ 10ന്  RBI ബാങ്കിംഗ് സേവനങ്ങള്‍ക്കുള്ള ഫീസ്‌ വര്‍ദ്ധിപ്പിച്ചിരുന്നു.  ATM ലൂടെ പണം പിൻവലിക്കുന്നതിന്  ബാങ്കുകള്‍ ഈടാക്കിയിരുന്ന  ഫീസടക്കം   RBI വര്‍ദ്ധിപ്പിച്ചിരുന്നു.   

പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി   രാജ്യത്തെ ഏറ്റവും വലിയ  പൊതുമേഖലാ ബാങ്കായ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  (SBI) ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്.
 
പുതിയ നിയമങ്ങള്‍ അനുസരിച്ച്  ATM വഴിയുള്ള പണം  പിൻവലിക്കല്‍, ചെക്ക് ബുക്ക് തുടങ്ങിയവയുടെ ഫീസ്‌  ജൂലൈ 1 മുതല്‍ മാറുകയാണ്.

Also Read: ATM Cash Withdrawal Fee: ATMലൂടെ പണം പിൻവലിക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ച് RBI, മാറ്റങ്ങള്‍ അറിയാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  (SBI) സേവിംഗ്  ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകൾക്കുള്ള (Basic Savings Bank Deposit – (BSBD)  Account holders) സേവന നിരക്കുകൾ പുതുക്കുന്നതായാണ്  പ്രഖ്യാപിച്ചിരിയ്ക്കുന്നത്.   പുതിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ നിയമനുസരിച്ച്  4  തവണ സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കും.  ശേഷമാണ്  ബാങ്ക് തുക ഈടാക്കുക. ഇത് ATM വഴിയുള്ള പണം പിന്‍വലിക്കലോ, ബ്രാഞ്ച് വഴിയുള്ളതോ ആകാം.

Also Read: SBI ATM: ഈ തെറ്റ് ആവര്‍ത്തിക്കരുത്, Bank പിഴ ഈടാക്കും

അഞ്ചാമത്  പണം പിന്‍വലിയ്ക്കുമ്പോള്‍ BSBD അക്കൗണ്ട് ഉടമകള്‍ നല്‍കേണ്ടി വരുന്ന പുതുക്കിയ  ചാര്‍ജ്ജുകള്‍ ഇപ്രകാരമാണ്.

SBI ATM വഴിയുള്ള പണം പിന്‍വലിക്കല്‍ :  Rs. 15 + GST

മറ്റ് ബാങ്കുകളുടെ ATM വഴിയുള്ള പണം പിന്‍വലിക്കല്‍ :  Rs. 15 + GST

Also Read: SBI Home Loan: ഭവന വായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് എസ്ബിഐ

ചെക്ക് ബുക്കുകള്‍ക്കുള്ള  ഫീസും SBI വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  

 ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ചെക്ക് ബുക്ക്  സൗജന്യമായി ലഭിക്കും. ഇതില്‍  10 ചെക്ക് ലീഫ്  ആയിരിയ്ക്കും ഉണ്ടാവുക. വീണ്ടും ചെക്ക് ബുക്ക്  ആവശ്യമായി വന്നാല്‍,  തുക നല്‍കേണ്ടതായി വരും. 

 10  ചെക്ക് ലീഫ്  ഉള്ള ചെക്ക് ബുക്കിന്  Rs.40 + GST ആണ്  ബാങ്ക് ഈടാക്കുക. 

25 ചെക്ക് ലീഫ്  ഉള്ള ചെക്ക് ബുക്കിന്  Rs.75 + GST ആണ് ഈടാക്കുക. 

അടിയന്തിരമായി ചെക്ക് ബുക്ക് (Emergency Cheque Book:) ആവശ്യമായി  വന്നാല്‍,    10 ചെക്ക് ലീഫ്  ഉള്ള ചെക്ക് ബുക്ക് ലഭിക്കും ഇതിനായി  Rs .50 + GST ആണ് നല്‍കേണ്ടത്.

എന്നാല്‍, ഈ നിയമങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് (Senior Citizen) ബാധകമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *