25 June Friday

12–-ാം ക്ലാസ്‌ ഫലം 
ജൂലൈ 31നകം 
പ്രഖ്യാപിക്കണം: 
സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021


ന്യൂഡൽഹി
കോവിഡ്‌ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാന ബോർഡുകളുടെ 12–-ാം ക്ലാസ്‌ പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ 10 ദിവസത്തിനുള്ളിൽ മൂല്യനിർണയ പദ്ധതി പ്രഖ്യാപിക്കണമെന്ന്‌ സുപ്രീംകോടതി.  ജൂലൈ 31നുള്ളിൽ 12–-ാം ക്ലാസ്‌ ഫലം പുറത്തുവിടണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഓരോ ബോർഡും വ്യത്യസ്ഥവും സ്വയംഭരണ സ്വഭാവമുള്ളതുമായതിനാൽ എല്ലാ സംസ്ഥാനബോർഡിനും ഒറ്റ മൂല്യനിർണയപദ്ധതിയെന്ന ആശയം  ഫലപ്രദമല്ലെന്ന്‌ ജസ്‌റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ്‌ മഹേശ്വരി എന്നിവർ അംഗങ്ങളായ അവധിക്കാല ബെഞ്ച്‌ പറഞ്ഞു. 12–-ാം ക്ലാസ്‌ പരീക്ഷകൾ റദ്ദാക്കണമെന്ന പൊതുതാൽപ്പര്യഹർജിയാണ്‌ കോടതി പരിഗണിച്ചത്‌.

കേരളം ഉൾപ്പെടെ ആറ്‌ സംസ്ഥാനങ്ങളിൽ 12–-ാം ക്ലാസ്‌ പരീക്ഷകൾ പൂർത്തിയാക്കി. ആന്ധ്രപ്രദേശ്‌ ഒഴിച്ചുള്ള സംസ്ഥാനങ്ങൾ പരീക്ഷകൾ നടത്തില്ലെന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. വിശദീകരണത്തിന് ആന്ധ്ര സമയം ആവശ്യപ്പെട്ടതിനാൽ കേസ്‌ വെള്ളിയാഴ്‌ചത്തേക്‌ മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top