Life Style

ചെറുപ്പക്കാരില്‍ കാണുന്ന കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം ശ്രദ്ധിക്കുക

 

കംപ്യൂട്ടറിന്റെ നിരന്തരമായ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. പ്രത്യേകിച്ചും കണ്ണുകള്‍ക്ക്. കണ്ണില്‍ നിന്നും വെള്ളം വരിക, തലവേദന, കണ്ണിന് വേദന എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാം. വളരെ നേരം ഇവ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ആയാസം വര്‍ധിക്കുന്നു. ഇതിനെ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്നു വിളിക്കുന്നു.

ലക്ഷണങ്ങള്‍

തലവേദന
കണ്ണ് വരളുക
അധികമായി കണ്ണില്‍ നിന്നും വെള്ളം വരിക
കഴുത്തിനും തോളിനും വേദന
കണ്ണുകള്‍ക്ക് വേദന
കാഴ്ചയ്ക്ക് മങ്ങല്‍
കണ്ണിന് പുകച്ചില്‍
കൈത്തണ്ട വേദന
കണ്ണിന് ആയാസവും ക്ഷീണവും

 

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം. കണ്ണുകള്‍ക്ക് കൃത്യം മുന്‍പില്‍ വേണം മോണിറ്റര്‍ സ്ഥാപിക്കാന്‍. ഒരിക്കലും കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തി നോക്കത്തക്ക വിധത്തില്‍ കംപ്യൂട്ടര്‍ വയ്ക്കരുത്. നേരെ നോക്കുമ്പോള്‍ കണ്ണുകള്‍ക്ക് 5-6 ഇഞ്ചുവരെ താഴെയായിരിക്കണം മോണിറ്റര്‍. തുടര്‍ച്ചയായി മണിക്കൂറുകളോളം കംപ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കരുത്. ഒരു മണിക്കൂര്‍ കൂടുമ്പോള്‍ എഴുന്നേറ്റ് നടക്കുകയോ കണ്ണിന് ചെറിയ വ്യായാമങ്ങള്‍ നല്‍കുകയോ ചെയ്യാം. കുറച്ച് സമയം കണ്ണുകളടച്ച് ഇരിക്കുകയോ പത്ത് മിനിറ്റ് കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യാം.

കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

നട്ടെല്ല് നിവര്‍ത്തി വേണം കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കാന്‍. ഇടയ്ക്കിടയ്ക്ക് കണ്ണ് ചിമ്മുക. സ്‌ക്രീനിലെ ഗ്ലെയര്‍ പരമാവധി കുറയ്ക്കുക.
ഒരു മണിക്കൂര്‍ കൂടുമ്പോള്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. അരമണിക്കുര്‍ കൂടുമ്പോള്‍ കണ്ണിന് വിശ്രമം നല്‍കുക. മുറിയില്‍ ഒരേ രീതിയില്‍ വെളിച്ചം ക്രമീകരിക്കുക.
ചെടിച്ചട്ടികള്‍, അക്വേറിയം എന്നിവ മുറിയില്‍ ക്രമീകരിക്കുക. ഇത് മുറിയില്‍ ഈര്‍പ്പം കൂട്ടുകയും കണ്ണിന്റെ വരള്‍ച്ച തടയുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments


Back to top button