25 June Friday

കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ വനിത ആശ്രിതർക്ക് സ്മൈൽ വായ്‌പ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021

തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വരുമാന ആശ്രയമായിരുന്ന വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടി വനിതാ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്മൈൽ ( SMILE) സ്വയം തൊഴിൽ വായ്‌പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ ധനകാര്യ കോർപ്പറേഷനുകളായ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റേയും, ദേശീയ പട്ടികജാതി വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റേയും സംയുക്ത ധനസഹായത്തോടു കൂടിയാണ്‌ പദ്ധതി നടപപിലാക്കുന്നത്‌.

6% വാർഷിക പരിശ നിരക്കിൽ പരമാവധി 5 ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. വായ്പ തുകയ്ക്ക് ഒരു ലക്ഷം രൂപവരെ സബ്സിഡിയും ലഭിക്കും. 18 നും 60 വയസിനും ഇടയിലുള്ള വരുമാനാശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാൽ അവരുടെ ആശ്രിതരായ വനിതകളായ ആശ്രിതർക്കാരണ് വായ്പ ലഭിക്കുക.

ഇവരുടെ കുടുംബത്തിന്റെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷക കേരളത്തിൽ സ്ഥിരതാമസക്കാരിയും ആയിരിക്കണം. വായ്പ ആവശ്യമുള്ളവർ www.kswdc.org എന്ന വെബ്സൈറ്റിൽ ജൂലൈ 15 ന് മുൻപായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ നിന്നോ 0471-2454570/89 എന്ന നമ്പരിലോ ബന്ധപ്പെടാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top