25 June Friday

‘വായ്‌പക്കാരൻ രാജാവ്‌’ ; ജീവനക്കാർക്ക്‌ ഓൺലൈൻ ക്ലാസുമായി കേരള ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021


തിരുവനന്തപുരം
വായ്‌പക്കാരൻ രാജാവാണെന്ന പാഠം ജീവനക്കാരെ പഠിപ്പിച്ച്‌ കേരള ബാങ്ക്‌. സാങ്കേതികതയും കാലതാമസവും ഒഴിവാക്കി, ആവശ്യക്കാർക്ക്‌ വായ്‌പ‌ പെട്ടെന്ന്‌ ലഭ്യമാക്കുന്നതിനുള്ള പാഠങ്ങൾ ജീവനക്കാർ വീട്ടിലിരുന്ന്‌ പഠിക്കുകയാണ്‌. ഓൺലൈൻ വഴിയാണ്‌ പഠനം. ലോക്‌ഡൗൺ ഭാഗമായുള്ള അവധിദിനങ്ങൾ  ബാങ്കിങ്‌ സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള അവസരമാക്കുകയാണ്‌. ജനപ്രിയ വായ്പാ പദ്ധതികളിൽ അവബോധം നൽകലും ലക്ഷ്യമാണ്‌. 22ൽപരം വായ്പാ പദ്ധതിയാണ്‌ നിലവിലുള്ളത്‌.

രണ്ടാംഘട്ട ലോക്ഡൗണിൽ ഒന്നിടവിട്ട അവധി ദിവസങ്ങളിലായി ഇതുവരെ 115 ക്ലാസ്‌ പൂർത്തിയായി. സീനിയർ മാനേജർമുതൽ താഴോട്ട്‌, ജനങ്ങളുമായി നേരിട്ട്‌ ബന്ധപ്പെടുന്ന ജീവനക്കാർക്കാണ്‌ ക്ലാസിൽ മുൻഗണന. നാലയിരത്തിലധികംപർ പരിശീലനത്തിന്റെ ഭാഗമായി.

മുൻ ജില്ലാ ബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും മുപ്പതോളം ജീവനക്കാരാണ്‌ പരിശീലകർ. ഈ സംഘം കേരള ബാങ്ക് രൂപീകരണ സമയത്തുതന്നെ സജ്ജമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top