24 June Thursday

അതിർത്തിയിൽ 135 കോടിയുടെ മയക്കുമരുന്നുവേട്ട; ഒരു മരണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021


ജമ്മു
ഇന്ത്യാ– പാക് അതിർത്തിയിൽ വൻ മയക്കുമരുന്നുവേട്ട. 27 കിലോ ഹെറോയ്ൻ  ബിഎസ്എഫ്‌ പിടിച്ചെടുത്തു. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 135 കോടിയോളം രൂപ വിലവരും. ഓപ്പറേഷനിടെ ഒരു പാക് കള്ളക്കടത്തുകാരൻ കൊല്ലപ്പെട്ടു. കത്വ ജില്ലയിലെ പൻസാർ ഔട്ട്പോസ്റ്റിലാണ് സംഭവം. സീറോ ലെെൻ കടന്നുവന്ന കള്ളക്കടത്തുസംഘം സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചതോടെ വെടിവയ്ക്കുകയായിരുന്നു. മയക്കുമരുന്ന് ഒരു കിലോ വീതമുള്ള പാക്കറ്റുകൾ  തുണിയിൽ പൊതിഞ്ഞ്‌ പെെപ്പ് വഴി ഇന്ത്യയിലേക്ക് കടത്താനായിരുന്നു നീക്കം. ജനുവരിയിൽ ഇതേ ഔട്ട്പോസ്റ്റിനുസമീപം പാക് തീവ്രവാദികൾ നിർമിച്ച തുരങ്കം ബിഎസ്എഫ് തകർത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top