Latest NewsNewsIndia

യു.എ.ഇയിലേയ്ക്കുള്ള പ്രവാസികളുടെ മടക്കം വൈകും

 

ന്യൂഡല്‍ഹി : യുഎഇയിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്ക് വൈകുമെന്ന് സൂചന. ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ജൂലായ് ആറ് വരെയുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച യാത്രാ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത്, ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ 2021 ജൂലൈ 6 വരെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്ര നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതിന് പിന്നാലെ ജൂലായ് 24 മുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു. യാത്രക്കാരുടെ മറുപടി കൊടുക്കുന്നതിനിടെ ട്വിറ്ററിലാണ് എയര്‍ ഇന്ത്യ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബുധനാഴ്ച മുതല്‍ യുഎഇയിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ നിന്നുള്ള യാത്ര വിലക്ക് യുഎഇ പിന്‍വലിച്ചത്.

shortlink

Related Articles

Post Your Comments


Back to top button