24 June Thursday

കർണാടകയിൽ ദുരഭിമാനക്കൊല ; കമിതാക്കളെ 
തലയ്‌ക്കടിച്ച്‌ കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021


ബംഗളൂരു
കർണാടകയിൽ യുവാവിനെയും യുവതിയെയും തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി. വിജയപുര ജില്ലയിൽ സാലഡഹള്ളിയിലാണ്‌ സംഭവം. ദുരഭിമാനക്കൊലയെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു.

ബസ്‌വരാജ്‌ ബഡിഗേരി (19) എന്ന യുവാവും 16 കാരിയായ പെൺകുട്ടിയുമാണ്‌ കൊല്ലപ്പെട്ടത്‌. കല്ലുകൊണ്ട്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ രീതിയിലാണ്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്‌. ചോരപുരണ്ട കല്ലുകളും മൃതദേഹങ്ങൾക്കരികിൽ കണ്ടെത്തിയിട്ടുണ്ട്‌. രണ്ട്‌ മതക്കാരായ യുവാവും പെൺകുട്ടിയും തമ്മിൽ പ്രണയിച്ചതാണ്‌ കൊലപാതകത്തിന്‌ കാരണം. ഇരുവരുടെയും വീട്ടുകാർക്ക്‌ കൃത്യത്തിൽ പങ്കുണ്ടെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു. പ്രതികൾ ഒളിവിലാണ്‌. കൽക്കേരി പൊലീസ്‌ സ്‌റ്റേഷനിൽ കേസ്‌ രജിസ്റ്റർ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top