24 June Thursday

വാക്‌സിൻ കുത്തിവയ്‌പ് 29 കോടി ; 2 ഡോസ്‌ 3.76 ശതമാനത്തിനുമാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്പുകളുടെ എണ്ണം 29 കോടി കടന്നു. എന്നാൽ, കുത്തിവയ്‌പ്പുകളുടെ എണ്ണം തിങ്കളാഴ്‌ചത്തെ അപേക്ഷിച്ച്‌ കുറഞ്ഞു. തിങ്കളാഴ്‌ച 88 ലക്ഷമായിരുന്നത്‌ ചൊവ്വാഴ്‌ച 54.22 ലക്ഷമായി. ആകെ കുത്തിവയ്‌പ് 29.46 കോടിയായി. 5.27 കോടി പേർക്കാണ്‌ രണ്ടു ഡോസ്‌ ലഭിച്ചത്‌. ജനസംഖ്യയുടെ 3.76 ശതമാനംമാത്രം.  
സംസ്ഥാനങ്ങൾക്ക്‌ 29.68 കോടി ഡോസ്‌ കൈമാറിയിട്ടുണ്ടെന്നും ഇതിൽ പാഴാവുമായിരുന്നതടക്കം 27.76 ലക്ഷം ഡോസ്‌ ഉപയോഗിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നാൽപ്പത്‌ ലക്ഷത്തിനടുത്ത്‌ ഡോസ്‌ മൂന്നു ദിവസത്തിനകം കൈമാറും.

24 മണിക്കൂറിൽ 50,848 പുതിയ രോഗികളും 1358 മരണവും റിപ്പോർട്ടു ചെയ്‌തു. 6.43 ലക്ഷം പേരാണ്‌ ചികിത്സയിൽ. 68817 പേർ കൂടി രോഗമുക്തരായി. ആകെ കോവിഡ്‌ ബാധിതരുടെ എണ്ണം ചൊവ്വാഴ്‌ച മൂന്നു കോടി കടന്നിരുന്നു. മരണം 3.91 ലക്ഷത്തിലേറെയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top